Friday, March 20, 2026 Last Updated 7 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 09.36 AM

ശബരിമല പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം ; തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കരിന്റെ വിലയിരുത്തലല്ല

uploads/news/2025/11/811280/vellapally-nateasan-600-360.gif

ആലപ്പുഴ: ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ ശബരിമല സ്വര്‍ണപ്പാളി വിവാദം സ്വാധീനിക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വര്‍ണം കട്ടവര്‍ ഓരോരുത്തകായി ജയിലിലേക്ക് പോകുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകില്ലെന്നും സ്വര്‍ണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നല്‍കി. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ-ബിഡിജെഎസ് തര്‍ക്കം പരസ്പരം മത്സരങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികയാണെന്നും പറഞ്ഞു. സിപിഐഎമ്മും സിപിഐയും തമ്മില്‍ മത്സരങ്ങളില്ലേയെന്നും ചോദിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നത് വളരെ മോശമാണെന്ന് ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ പ്രതികരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു. അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചാരമംഗലം കുമാരപുരം എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വെള്ളാപ്പള്ളി.

Ads by Google
Monday 17 Nov 2025 09.36 AM
YOU MAY BE INTERESTED
Ads by Google
Ads by Google