Sunday, March 22, 2026 Last Updated 0 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 08.16 AM

ബീഹാറില്‍ വോട്ടെണല്‍ തുടങ്ങി ; പോസ്റ്റല്‍ വോട്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; രണ്ടു കൂട്ടരും ഒപ്പത്തിനൊപ്പം

uploads/news/2025/11/810726/thejaswi-yadav.jpg

പട്‌ന: ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഉച്ചയ്ക്ക് 12 മണിയോടെ അറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യമെണ്ണുന്ന പോസ്റ്റല്‍ വോട്ടുകളുടെ സൂചന പുറത്തുവരുമ്പോള്‍ എന്‍ഡിഎയും മഹാഗദ്ബന്ധനും രണ്ടു സീറ്റുകളില്‍ വീതം മുന്നിലാണ്. മറ്റുള്ള പാര്‍ട്ടികള്‍ നാലു സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നതായാണ് സൂചനകള്‍.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തേജസ്വീയാദവിന്റെ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗദ്ബന്ധനും പ്രശാന്ത് കിഷോറിന്റെ ജെഎസ്പിയുമാണ് പ്രധാനമായും മത്സരത്തിലുള്ളത്. 243 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 243 സീറ്റുകളില്‍ 122 സീറ്റുകളാണ് ഭരിക്കാന്‍ ആവശ്യമായ കേവല ഭുരിപക്ഷം. ഇത്തവണ ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു കണ്ടത്.

ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളും.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.

Ads by Google
Friday 14 Nov 2025 08.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google