Sunday, March 22, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 05.27 PM

ജമ്മുകാശ്മീരി​ല്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; 2 ഭീകരരെ വധിച്ചു

uploads/news/2025/11/809805/attack-jammu-kashmir.gif
photo; representative image

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞുകൊണ്ടാണ് സൈന്യം നടപടി സ്വീകരിച്ചത്. പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്നുണ്ടായ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനായി സൈന്യം തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒക്ടോബർ 14-നും സമാനമായ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്നും രഹസ്യവിവരത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സൈന്യം അതീവ ജാഗ്രതയിലാണ്.

Ads by Google
Saturday 08 Nov 2025 05.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google