Sunday, March 22, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.22 PM

' മാലയും താലിയും കാണ്മാനില്ല, ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണം' ; പോസ്റ്റുമായി വീണ എസ് നായര്‍

and, post

തിരുവനന്തപുരം: തന്റെ മാലയും താലിയും കാണ്മാനില്ലെന്ന പരാതിയുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 26-ാം തീയതി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പില്‍ പറയുന്നു. ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. മാലയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേര്‍ക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Contact @തിലകന്‍ 8921285681', എന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചത്.

Ads by Google
Wednesday 29 Oct 2025 12.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google