Saturday, March 21, 2026 Last Updated 44 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 11.42 AM

ദീപാവലിക്ക് 'കാര്‍ബൈഡ് തോക്ക്' ഉപയോഗിച്ച് പടക്കം പൊട്ടിച്ചു ; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി, 122 പേര്‍ ആശുപത്രിയില്‍

uploads/news/2025/10/807148/carbide-gun.jpg

ഭോപ്പാല്‍: ദീപാവലിക്ക് 'കാര്‍ബൈഡ് തോക്ക്' ഉപയോഗിച്ച് കളിച്ച് 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി. മധ്യപ്രദേശില്‍ നടന്ന സംഭവത്തില്‍ 'ദേശി പടക്ക തോക്ക്' മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളില്‍, മധ്യപ്രദേശിലുടനീളം 122 ല്‍ അധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, മദ്ധ്യപ്രദേശിലെ വിദിഷയിലാണ് 14 കുട്ടികള്‍ക്ക് പടക്കം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായത്.

ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും, പ്രാദേശിക വിപണികളില്‍ ഈ അസംസ്‌കൃത 'കാര്‍ബൈഡ് തോക്കുകള്‍' പരസ്യമായി വിറ്റഴിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 150 മുതല്‍ 200 രൂപ വരെ വിലയുള്ള താല്‍ക്കാലിക ഉപകരണങ്ങള്‍ കളിപ്പാട്ടങ്ങള്‍ പോലെയാണ് നിര്‍മ്മിച്ച് വില്‍ക്കുന്നത്, പക്ഷേ അവ ബോംബുകള്‍ പോലെ പൊട്ടിത്തെറിക്കുന്നു. ഉപകരണങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് ആറ് പേരെ വിദിഷ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ബൈഡ് തോക്ക് ഉപയോഗിച്ച് പരിക്കേറ്റവരെക്കൊണ്ട് ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നേത്ര വാര്‍ഡുകള്‍ നിറഞ്ഞതായിട്ടാണ് വിവരം.

ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 72 മണിക്കൂറിനുള്ളില്‍ 26 കുട്ടികളെ പ്രവേശിപ്പിച്ചു. ചില രോഗികള്‍ ഐസിയുവില്‍ ചികിത്സയിലാണ്, പലര്‍ക്കും കാഴ്ച വീണ്ടെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും കേള്‍ക്കുന്നു.

പ്ലാസ്റ്റിക് അല്ലെങ്കില്‍ ടിന്‍ പൈപ്പുകള്‍ ഉപയോഗിച്ച് കുട്ടികള്‍ 'കാര്‍ബൈഡ് തോക്ക്' നിര്‍മ്മിക്കുകയും വെടിമരുന്ന്, തീപ്പെട്ടി തലകള്‍, കാല്‍സ്യം കാര്‍ബൈഡ് എന്നിവ നിറയ്ക്കുകയും കത്തിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് രാസപ്രവര്‍ത്തനത്തിന്റെ മാരകമായ മിശ്രിതമാണ്. മിശ്രിതം കത്തുമ്പോള്‍, അത് ഒരു ശക്തമായ സ്‌ഫോടനം ഉണ്ടാക്കുന്നു, അത് അവശിഷ്ടങ്ങളും കത്തുന്ന വാതകവും പുറന്തള്ളുന്നു. ഇത് പലപ്പോഴും മുഖത്തും കണ്ണുകളിലും നേരിട്ട് പതിച്ച് അപകടമുണ്ടാകുകയും ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
Ads by Google