Wednesday, March 18, 2026 Last Updated 0 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 01.10 PM

' ഇന്ദ്രിയത്തിന്റെ പരസ്യത്തിലും പോസ്റ്ററുകളിലും കൊടുത്തത് നായികയുടെ ചിത്രം മാത്രം, അന്നൊന്നും ആ വിജയത്തിനെ തട്ടിയെടുക്കാന്‍ വഴിവെട്ടിയവര്‍ വന്നില്ല എന്നത് ഞങ്ങളുടെ ഭാഗ്യം ': കുറിപ്പ്

uploads/news/2025/10/804724/vyasan.gif

' ലോക' സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട തര്‍ക്കം സിനിമാ ലോകത്ത് ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ കഥാകൃത്ത് കെപി വ്യാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

താന്‍ തിരക്കഥയെഴുതിയ ' ഇന്ദ്രിയം' എന്ന സിനിമയെ കുറിച്ചാണ് കെപി വ്യാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദ്രിയം വലിയ വിജയം നേടിയപ്പോള്‍ അതിന്റെ പോസ്റ്ററുകളിലും പരസ്യത്തിലും നായിക വാണി വിശ്വനാഥ് മാത്രമേ ഉണ്ടായിരുന്നുളളൂ. വിക്രവും നിഷാന്ത് സാഗറുമൊക്കെ സിനിമയില്‍ ഉണ്ടായിരുന്നിട്ടും നായികയുടെ ചിത്രം മാത്രമാണ് എല്ലാ പരസ്യത്തിലും ഉപയോഗിച്ചത്. അന്നൊന്നും ആ വിജയം തട്ടിയെടുക്കാന്‍ ' വഴിവെട്ടിയവര്‍' വന്നില്ല എന്നത് ഞങ്ങളുടെയും വാണി വിശ്വനാഥിന്റെയും ഭാഗ്യമാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ദ്രിയം എന്ന ഒരു കൊച്ചു സിനിമ വന്‍ വിജയം നേടിയിരുന്നു അതിന്റെ പോസ്റ്ററുകളിലും പരസ്യത്തിലും ഒരേ ഒരു താരമേ ഉണ്ടായിരുന്നുള്ളൂ അതിലെ നായിക വാണി വിശ്വനാഥ്! അതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്ന്. വിക്രം മുതല്‍ നിഷാന്ത് സാഗര്‍ വരെയുള്ള നായകന്മാര്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടും, ഞങ്ങള്‍ റിലീസിന് മുന്‍പും ശേഷവും നായിക കഥാപാത്രത്തിന്റെ ചിത്രം മാത്രമാണ് എല്ലാ പോസ്റ്ററുകളിലും പരസ്യത്തിലും ഉപയോഗിച്ചത് കാരണം നായികയായിരുന്നു കേന്ദ്ര കഥാപാത്രം. അന്നൊന്നും ആ വിജയത്തിനെ ഹൈജാക്ക് ചെയ്യാന്‍ 'വഴിവെട്ടിയവര്‍' വന്നില്ല എന്നത് ഞങ്ങളുടെയും വാണി വിശ്വനാഥിന്റെയും ഭാഗ്യം.

ഇത്രയും വലിയ സ്‌കെയിലില്‍ സിനിമ നിര്‍മിച്ചതിനുളള ക്രെഡിറ്റ് ' ലോക' ടീമിനാണെന്നും ഇതു പോലുളള സിനിമകള്‍ക്കുളള ഇടം ഇവിടെ ഉണ്ടാക്കിയത് നമ്മള്‍ ഒരുമിച്ചാണെന്നുമായിരുന്നു ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടത്. ഇതേ വാക്കുകള്‍ പിന്നീട്, പല അര്‍ഥത്തില്‍ പ്രചരിക്കപ്പെടുകയുണ്ടായി. ' ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവരുടെ ടീമിന്, അതിനുളള സ്‌റ്റേജ് ഉണ്ടാക്കിയെടുത്തത് നമ്മള്‍' എന്ന തരത്തിലും ഇതു വ്യാഖ്യാനിക്കപ്പെട്ടു.

Ads by Google
Thursday 09 Oct 2025 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google