Wednesday, March 18, 2026 Last Updated 11 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 12.28 PM

കര്‍വാ ചൗത്ത് ആഘോഷങ്ങള്‍ക്കായി ഒരുങ്ങി പ്രിയങ്ക ചോപ്ര; മകളുടെയും തന്റെയും മെഹന്തി ചിത്രം പങ്കിട്ട് താരം

priyanka-chopra
photo-www.instagram.com/priyankachopra/

വരാനിരിക്കുന്ന കര്‍വാ ചൗത്ത് ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇത്തവണ മകള്‍ മാള്‍ട്ടി ഈ ആഘോഷത്തില്‍ പങ്കുചേരുന്നുണ്ട്. ആഘോഷങ്ങള്‍ക്കായി കൈയില്‍ മെഹന്തി ഇട്ടിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കിട്ടിരിക്കുകയാണ് താരം.

മാള്‍ട്ടിയുടെയും പ്രിയങ്കയുടെയും കൈകളില്‍ മനോഹരമായി മെഹന്തി ഇട്ടിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ പേര് നിക്കോളാസ് എന്ന് എഴുതിയ മെഹന്തി ഡിസൈനിന്റെ ഒരു വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

priyanka-chopra

വടക്കേ ഇന്ത്യയില്‍ ആചരിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് കര്‍വാ ചൗത്ത്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ ഉപവസിക്കുന്നു, അവരുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മെഹന്തി, പരമ്പരാഗത വസ്ത്രങ്ങള്‍, ഉത്സവ ഒത്തുചേരലുകള്‍ എന്നിവ ആഘോഷത്തിന്റെ ഒരു അനിവാര്യ ഭാഗമാണ്, ഇത് സ്‌നേഹം, സമൃദ്ധി, ഒരുമ എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് കര്‍വാ ചൗത്ത്ആഘോഷിക്കുന്നത്.

2018 ലായിരുന്നു പ്രിയങ്ക ചോപ്രയും നക്ക് ജൊനാസും വിവാഹിതരായത്. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി. മാള്‍ട്ടി മേരി ചോപ്ര എന്നാണ് മകളുടെ പേര്.

Ads by Google
Thursday 09 Oct 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google