Wednesday, March 18, 2026 Last Updated 12 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 11.40 AM

ചുവപ്പില്‍ സ്‌റ്റെലിഷ് ലുക്കില്‍ അനിഖ സുരേന്ദ്രന്‍ ; ചിത്രങ്ങള്‍

anikha-surendran
photo-www.instagram.com/anikhasurendran/

നടി അനിഖ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചുവപ്പ് വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്.

വസന്‍ ശ്രീകേഷ് ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മെയസൈദ് ഖാലിദാണ് ഫോട്ടോഗ്രാഫര്‍. അനിഖയെ കാണാന്‍ നയന്‍താരയെപ്പോശലയുണ്ടെന്നും ഉടന്‍ തന്നെ തമിഴിലും താരത്തെ നായികയായി പ്രതീക്ഷിക്കാമെന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലും അനിഖ അഭിനയിച്ചു.

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും താരം അഭിനയിച്ചു. നാനും റൗഡി താന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നിവയാണ് അനിഖയുടെ പ്രധന തമിഴ് സിനിമകള്‍. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. തമിഴ് ചിത്രം ഇന്ദ്രയായിരുന്നു നടിയുടെ പുതിയ റിലീസ്.

Ads by Google
Thursday 09 Oct 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google