Wednesday, March 18, 2026 Last Updated 11 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 12.10 PM

' ഞാന്‍ ഇപ്പോള്‍ തുടങ്ങുകയാണ്' ; സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി ബോബി ഡിയോള്‍

three, in

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ബോബി ഡിയോള്‍. 1995ല്‍ ' ബാര്‍സാത്ത്' എന്ന എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോള്‍ ഹിന്ദി സിനിമയില്‍ സരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ സിനിമ ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കുകയാണ് താരം.

താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഉള്‍ക്കൊളളുന്ന ഒരു വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ' സ്‌ക്രീനിലും പുറത്തും 30 വര്‍ഷത്തെ നിരവധി വികാരങ്ങള്‍... നിങ്ങളുടെ സ്‌നേഹത്താല്‍ എല്ലാം മൂല്യവത്താക്കപ്പെട്ടു. ആ തീ ഇപ്പോഴും കത്തുന്നു, ഞാന്‍ ഇപ്പോള്‍ തുടങ്ങുകയാണ്' - ബോബി ഡിയോള്‍ കുറിച്ചു.അടുത്തിടെ പുറത്തിറങ്ങിയ അനിമല്‍' എന്ന സിനിമ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് സംസാരിച്ച ഒരു അഭിമുഖവും കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയുടെ മകനും സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോള്‍.

Ads by Google
Wednesday 08 Oct 2025 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google