Saturday, March 21, 2026 Last Updated 17 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.31 AM

മാഹി ഇരട്ടക്കൊലപാതകക്കേസില്‍ എല്ലാര്‍ക്കും മോചനം : കൊടിസുനിയടക്കം 16 പേരെയും വെറുതെവിട്ടു

uploads/news/2025/10/804509/shafi.jpg

തലശ്ശേരി: മാഹി ഇരട്ടക്കൊലപാതകത്തില്‍ കൊടിസുനിയടക്കം എല്ലാ പ്രതികളെയും വെറുതേവിട്ടു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 ആണ് കേസിലെ 16 പ്രതികളെയും വെറുതേവിട്ടത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളില്‍ രണ്ടുപേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ കേസിലെ 14 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ടിപി ചന്ദ്രശേന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടിസുനിക്ക് പുറമേ ഷിനോജ്, ഷാഫി എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരുന്നു.

2010 മെയ് 28 ന് പട്ടാപ്പകല്‍ കോടതിയില്‍ ഹാജരായി മടങ്ങുമ്പോള്‍ വിജിത്ത്, ഷിനോജ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസില്‍ രണ്ടും നാലും പ്രതികളായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 14 പേരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

വിചാരണവേളയില്‍ 12 സാക്ഷികള്‍ കൂറുമാറിയ കേസില്‍ രണ്ടുപേര്‍ വിചാരണയ്ക്ക് ഇടയില്‍ തന്നെ മരണപ്പെട്ടിരുന്നു. കേസില്‍ പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് ഹാജരായത് ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയിലായിരുന്നു ഇളവ്. കേസിന്റെ വിചാരണയ്ക്ക് എത്തിയ കൊടിസുനി മദ്യപിച്ചത് വിവാദമാകുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Ads by Google
Wednesday 08 Oct 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google