Saturday, March 21, 2026 Last Updated 17 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 10.58 AM

അഞ്ചുജില്ലകളില്‍ ഇഡി റെയ്ഡ് ; ദുല്‍ഖറിന്റെ ചെന്നൈയിലെ വെഫെയര്‍ ഓഫീസിലും റെയ്ഡ്

uploads/news/2025/10/804504/dulqar-salman.jpg

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്ന് ഇ ഡിയുടെ വിശദീകരണം. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്മാരുടെ വീടുകള്‍ക്ക് പുറമേ അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്.

കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. സിആര്‍പിഎഫിന്റെ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി എത്തിയാണ് റെയ്ഡ്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തലാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഫെമ നിയമലംഘനം കണ്ടെത്തി. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പാലിയേക്കര ബാഡ്‌ബോയ് ഗ്രൂപ്പ് മോട്ടോര്‍വേള്‍ഡിലും പരിശോധന നടത്തി. ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ നിര്‍മ്മാണക്കമ്പനിയായ വെഫെയര്‍ കമ്പനി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

ചെന്നൈയിലെ ഗ്രീന്‍ റോഡിലാണ് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ വെഫെയറിന്റെ ഓഫീസ്. ഇവിടെയും ഇ.ഡി.യെത്തി പരിശോധന നടത്തി. കമ്പനിയുടെ സാമ്പത്തീക പരിശോധനയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ലോക സിനിമ നിര്‍മ്മിക്കാനുള്ള പണവും പരിശോധിക്കപ്പെടുകയാണ്. ഭൂട്ടാനില്‍ നിന്നും വാഹനം കടത്തുന്ന കോയമ്പത്തൂര്‍ സംഘത്തിന്റെ വിവരം കിട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.

Ads by Google
Wednesday 08 Oct 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google