Saturday, March 21, 2026 Last Updated 16 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 10.55 AM

പ്രതിപക്ഷം അതിരുവിടുന്നത് വസ്തുതകളെ പേടിച്ചിട്ട് ; സ്വര്‍ണ്ണവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

uploads/news/2025/10/804503/pinarayi-vijayan.jpg

തിരുവനന്തപരും: ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണവിവാദത്തില്‍ ഒന്നിനേയും സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്നും എല്ലാ കാര്യവും വേണ്ടപോലെ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതിന്റെ പേരില്‍ പ്രതിപക്ഷം സഭയില്‍ അതിരുവിടുകയാണെന്നും വസ്തുതകളെ ഭയപ്പെടുന്നത് കൊണ്ടാണ് അവര്‍ ഇങ്ങിനെ ചെയ്യുന്നതെന്നും അവരുടെ നടപടി അപമാനകരമാണെന്നും പറഞ്ഞു. ഇതാദ്യമായിട്ടാണ് ശബരിമല സ്വര്‍ണ്ണവിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

വാച്ച് ആന്റ് വാര്‍ഡിനെ പോലും പ്രതിപക്ഷം ആക്രമിച്ചു. ശബരിമല സ്വര്‍ണ്ണമോഷണ വിഷയത്തില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ അനുസരിച്ചാണ് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ വെച്ചിരിക്കുന്നത്. എന്നാല്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം എന്താണെന്ന് വ്യക്തമാകുന്നില്ല. അവര്‍ ഉയര്‍ത്തിയ ബാനറില്‍ സിബിഐ അന്വേഷണം േവണമെന്നാണ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനെയാണ് കോടതി നിയോഗിച്ചത്.

ഈ സര്‍ക്കാര്‍ ഒരു കുറ്റവാളികളെയും ഭയപ്പെടുന്നില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടി ഈ സര്‍ക്കാരിനില്ലെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ എന്തിനും മറുപടി പറയാന്‍ തയ്യാറാണ്. പരിശോധന നടക്കണമെന്ന നിലപാടാണ് ശബരിമലയില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഒരു സ്ത്രീ പോലും വാച്ച് ആന്റ് വാര്‍ഡിനെ തള്ളുന്നത് കണ്ടു. സ്വന്തം ശാരീരിക ശേഷി പോലും നോക്കാതെ വനിതാ പ്രതിപക്ഷ അംഗം വാച്ച് ആന്റ് വാര്‍ഡിനെ തള്ളിയെന്നും പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ വരെ അക്രമിക്കാന്‍ തയ്യാറായി. തങ്ങള്‍ നല്‍കുന്ന ജനാധിപത്യ മര്യാദകള്‍ ദൗര്‍ബല്യമായി പ്രതിപക്ഷം കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലെല്ലാം പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി നിശബദ്ധത പാലിച്ചിരുന്നു.

സ്പീക്കര്‍ക്കും ചെയറിനും അവകാശമുണ്ടെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ ഷംസീറും പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസവും സ്പീക്കറിന്റെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിപക്ഷം. സഭ തുടര്‍ച്ചയായി രണ്ടു ദിവസം മുടങ്ങിയതിനെ തുടര്‍ന്ന് സമയാവത്തിലൂടെ സഭ ശാന്തമാക്കാനും തടസ്സമില്ലാതെ നോക്കുന്നതിനും കക്ഷി നേതാക്കളുടെ യോഗം രാവിലെ 8 മണിക്ക് സ്പീക്കറുടെ ചേംബറില്‍ വിളിച്ചെങ്കിലും പ്രതിപക്ഷം അതിനെ ഗൗരവത്തില്‍ എടുത്തില്ല.

Ads by Google
Wednesday 08 Oct 2025 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google