Saturday, March 21, 2026 Last Updated 18 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 08.48 AM

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് : നടന്‍ ദുല്‍ഖറിന്റെയും മമ്മൂട്ടിയുടേയും വീടുകളില്‍ ഇ.ഡി. റെയ്ഡ്

uploads/news/2025/10/804489/mammootty.jpg

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ഇ.ഡി. റെയ്ഡ്. സൂപ്പര്‍താരത്തിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളില്‍ റെയ്ഡ് നടത്തുന്നത്. ഇവരുടെ വീടുകള്‍ അടക്കം കേരളത്തിലെ 17 ഇടങ്ങളിലാണ റെയ്ഡ് നടത്തുന്നത്. നേരത്തേ വാഹനക്കടത്ത് കേസില്‍ കസ്റ്റംസിന് പിന്നാലെ ഇ.ഡി.യും പരിശോധന നടത്തി. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിലും ദുല്‍ഖറിന്റെ ഇളംകുളത്തെ വീട്ടിലുമാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. ഇവരുടെ ചെന്നൈയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

വാഹന ഡീലര്‍മാരുടെ വീടുകളിലും ഓഫീസുകളിലും നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നു. നടന്റെ എട്ടു വാഹനങ്ങളില്‍ ആറു വാഹനങ്ങളും കസ്റ്റംസ് നേരത്തേ പിടിച്ചെടുത്തിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ഭൂട്ടാനില്‍ നിന്നും അനധികൃതമായി കടത്തിയ 39 വാഹനങ്ങള്‍ പിടികൂടിയിരുന്നു. സംസ്ഥാനത്ത് 200 ലധികം വാഹനങ്ങള്‍ കടത്തിയിട്ടു​ണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വാഹനങ്ങളും സംസ്ഥാനം കടത്തിയെന്നാണ് സംശയിക്കുന്നത്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയ്ഡ്.

ഇതിനൊപ്പം വാഹന ഡീലര്‍മാരെന്ന് സംശയിക്കുന്നവരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട. നേരത്തേ കസ്റ്റംസ് റെയ്ഡ് നടത്തിയ ഇടങ്ങളിലെല്ലാം ഇ.ഡി.യും റെയ്ഡ് നടത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ടീമാണ് കൊച്ചിയില്‍ തെരച്ചില്‍ നടത്തുന്നത്. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട് ടൂറിസ്റ്റ് കേന്ദ്രമായി വിട്ടുകൊടുത്തിരിക്കുകയാണ്. ഇവിടെ മമ്മൂട്ടിയും കുടുംബവും താമസിക്കുന്നില്ല. എന്നിരുന്നാലും ഈ വീട്ടിലാണ് മമ്മൂട്ടിയുടെ കാറുകളുടെ ഗാരേജ് ഉള്ളത്.

ഭൂട്ടാന്‍ ആര്‍മിയുടെ വാഹനങ്ങള്‍ ലേലത്തില്‍ പിടിച്ച് കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ഏജന്‍സികള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഈ വാഹനങ്ങള്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കടത്തിയോ എന്നും സംശയിക്കുന്നുണ്ട്.

നേരത്തേ ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കുന്നതു പരിഗണിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദുല്‍ഖറിന് കസ്റ്റംസ് അസി. കമ്മിഷണറെ സമീപിക്കാമെന്നും കോടതി. വാഹനം വിട്ടുനല്‍കുന്നതു സംബന്ധിച്ച ദുല്‍ഖറിന്റെ അപേക്ഷ തള്ളുകയാണെങ്കില്‍ കസ്റ്റംസ് കാരണം വ്യക്തമാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വാഹനത്തിന്റെ മൂല്യത്തിനു തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്നു ദുല്‍ഖര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Ads by Google
Wednesday 08 Oct 2025 08.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google