Saturday, March 21, 2026 Last Updated 22 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 07.14 PM

മുഖം രക്ഷിച്ച സര്‍ക്കാര്‍ ; കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ , ക്രമസമാധാന ചുമതലയില്‍ നിന്നും ഡിവൈഎസ്പി എം.ആര്‍ മധുബാബുവിനെ മാറ്റി

uploads/news/2025/10/804388/7.gif
photo - facebook

തിരുവനന്തപുരം : കസ്റ്റഡി മര്‍ദന ആരോപണത്തിന് പിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍ മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.കോന്നി എസ്.എച്.ഒ ആയിരുന്ന സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഹൈക്കോടതി മധുബാബുവിന് നോട്ടീസ് അയച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നും സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം.

കോന്നി സി.ഐയായിരുന്ന സമയത്ത് മധു ബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് ആദ്യം രംഗത്തുവന്നത്. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം പരാതികളുയര്‍ന്നു. തൊടുപുഴ മലങ്കര സ്വദേശി വി.കെ മുരളീധരനാണ് ഏറ്റവും ഒടുവില്‍ പരാതിയുമായെത്തിയത്.തൊടുപുഴ ഡിവൈഎസ്പിയായിരുന്ന സമയത്ത് മധു ബാബു ഓഫീസില്‍ വെച്ച് മര്‍ദിച്ചു എന്നായിരുന്നു പരാതി.

Ads by Google
Tuesday 07 Oct 2025 07.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google