Saturday, March 21, 2026 Last Updated 16 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 04.28 PM

ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി; കസ്റ്റംസിന് തിരിച്ചടി

ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
uploads/news/2025/10/804380/3.gif
photo - facebook

കൊച്ചി: ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച ദുല്‍ഖറിന്റെ അപേക്ഷ തള്ളുകയാണെങ്കില്‍ കസ്റ്റംസ് കാരണം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

അ​തേസമയം ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമെങ്കില്‍ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖറിന് നോട്ടീന് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 07 Oct 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google