Wednesday, March 18, 2026 Last Updated 12 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 03.44 PM

വണ്ണം കുറച്ച് വന്‍ ട്രാന്‍സ്ഫര്‍മേഷനുമായി നടി അപര്‍ണ നായര്‍; വീഡിയോ

aparna-nair-
photo-www.instagram.com/deadfame_/

നടി അപര്‍ണ നായരുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ഫിറ്റ്‌നസ് ട്രെയിനറായ രോഹിത് പി.എസ്. ശരീരഭാരം കൂടിയ നിലയില്‍ പരിശീലനം തുടങ്ങാന്‍ ബുദ്ധിമുട്ടിയ സമയം മുതല്‍ കഠിനാധ്വാനം ചെയ്ത് മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന അപര്‍ണയുടെ വീഡിയോയാണ് രോഹിത് പങ്കുവെച്ചിരിക്കുന്നത്.

അപര്‍ണയുടെ അര്‍പ്പണബോധവും സ്ഥിരതയും എടുത്തുപറഞ്ഞുകൊണ്ടാണ് രോഹിത് കുറിപ്പ് പങ്കുവെച്ചത്. നിവേദ്യം, ബ്യൂട്ടിഫുള്‍, മുംബൈ പോലീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ അപര്‍ണ നായര്‍ കുറച്ചു നാളുകളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

‘അപര്‍ണ നായര്‍ എത്രത്തോളം അര്‍പ്പണബോധത്തോടെയും സ്ഥിരതയോടും തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനിന്ന് ലക്ഷ്യത്തിലെത്തി എന്നുളളതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓരോ തവണ പരിശീലിക്കുമ്പോഴും ഓരോ തുളളി വിയര്‍പ്പിനും കൂടുതല്‍ മെച്ചപ്പെടാനുളള തീവ്രമായ ആഗ്രഹമാണ് അപര്‍ണയ്ക്ക് ഊര്‍ജം പകര്‍ന്നത്. നിങ്ങള്‍ക്ക് ഇനിയും കൂടുതല്‍ കരുത്ത് ലഭിക്കട്ടെ. മുന്നോട്ട് പോകുക’ രോഹിത് പി.എസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുളള നടിയാണ് അപര്‍ണ നായര്‍. 2005 ല്‍ മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്കെത്തുന്നത്. നിരവവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. എന്നാല്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കാനുളള തീരുമാനം താന്‍ എടുത്തതായി അപര്‍ണ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും നല്ല അവസരങ്ങള്‍ വന്നാല്‍ പോലും ഇപ്പോള്‍ നോ പറയാറുണ്ടെന്നും അപര്‍ണ പറഞ്ഞിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലാണ് അപര്‍ണ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.

Ads by Google
Tuesday 07 Oct 2025 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google