Sunday, March 22, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.53 PM

എന്നെ ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാന്‍ ഭഗവാന്‍ അനുഗ്രഹിച്ചു; നവ്യ നായരുടെ പ്രിയ ആരാധിക ഓര്‍മയായി

navya-nair
photo-www.instagram.com/navyanair143/

നടിയും നര്‍ത്തകിയുമായ നവ്യ നായരെ സ്‌നേഹിച്ചിരുന്ന ആരാധിക വിട വാങ്ങി. നര്‍ത്തകിയായ നവ്യയെ ഏറെ സ്‌നേഹിച്ചിരുന്ന രാധ എന്ന അമ്മൂമ്മയാണ് യാത്രയായത്.മുത്തശ്ശിയുടെ വേര്‍പാട് സു:ഖത്തോടെ നവ്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഈ അമ്മയെ നിങ്ങള്‍ മറക്കാന്‍ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുല്‍കിയ വിവരം വ്യസനത്തോടെ അറിയിച്ചുകൊളളട്ടെ. എന്നെ ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹവും നറിവേറ്റാന്‍ ഭഗവാന്‍ അനുഗ്രഹിച്ചു നവ്യ കുറിച്ചു.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നൃത്തം ചെയ്യുന്നതിനിടെ നവ്യ നായര്‍ വികാരധീനയായി കണ്ണീരണിഞ്ഞപ്പോള്‍ നവ്യയെ ആശ്വസിപ്പിക്കാനായി കാണികള്‍ക്കിടയില്‍ നിന്നും ഓടിയെത്തിയ മുത്തശ്ശിയുടെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും മുത്തശ്ശി നവ്യയുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചു. ഇത് കണട് നവ്യ ഉടന്‍ തന്നെ മുത്തശ്ശിയെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയും അവരുടെ കൈകളില്‍ പിടിച്ച് മുഖത്തോട് ചേര്‍ക്കുകയും ചെയ്തിരുന്നു. വികാരധീനമായ ഈ രംഗം കണ്ടു നിന്ന കാണികളെയും കണ്ണീരണിയിച്ചിരുന്നു.

പന്നീട് മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അവര്‍ വീണ്ടും കണ്ടിരുന്നു. അന്ന് വേദില്‍ ഓടിയെത്തിയ വീഡിയോയും വീണ്ടും കണ്ടപ്പോളുളള ചിത്രങ്ങളും നവ്യ പങ്കുവെച്ചിട്ടുണ്ട്. മുത്തശ്ശിയുടെ വേര്‍പാടില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ നവ്യയുടെ ദു:ഖത്തില്‍ പങ്കുചേരുന്നത്.

Ads by Google
Tuesday 07 Oct 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google