Wednesday, March 18, 2026 Last Updated 11 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.04 PM

' ലോകത്തിന്റെ പല ഭാഗത്തും പരിപാടികളുമായി സഞ്ചരിക്കുമ്പോള്‍ രാജേഷ് കൂടെയുളളത് ധൈര്യമായിരുന്നു' ; കുറിപ്പ്

health

അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനില സംബന്ധിച്ച് ഓരോ ദിവസവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നിലവില്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ് കേശവ്. ഇപ്പോഴിതാ കൊച്ചിയില്‍ നടന്ന പ്രോഗ്രാമിനെ കുറിച്ച് പറയുകയാണ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡ് ഹോസ്റ്റ് ചെയ്തത് രാജേഷ് കേശവ് ആയിരുന്നെന്നും അമേരിക്കയില്‍ വലിയൊരു പ്രോഗ്രാം രാജേഷിന് വന്നിട്ടുണ്ടായിരുന്നെന്നും പ്രതാപ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

'ഈ വര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡ് host ചെയ്തത് രാജേഷ് കേശവ് ആയിരുന്നു. മുന്‍പത്തെ വര്‍ഷങ്ങളിലും രാജേഷ് ആ ജോലി ഭംഗി ആയി ചെയ്തിരുന്നു. ഈ മാസം ഒക്ടോബര്‍ 9-11 വരെ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന Media Conference നു ഞങ്ങള്‍ പങ്കെടുക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വന്ന് അമേരിക്കന്‍ വിസ അടിച്ച പാസ്‌പോര്‍ട്ട് collect ചെയ്തു വരുമെന്ന പറഞ്ഞയാളിന് ആ പാസ്‌പോര്‍ട്ട് വാങ്ങാന്‍ വിധി അനുവദിച്ചില്ല.

ലോകത്തിന്റെ പല ഭാഗത്തും പരിപാടികളുമായി സഞ്ചരിക്കുമ്പോള്‍ രാജേഷ് കൂടെ ഉണ്ടെന്നുന്നള്ളത് ഒരു ബലവും ധൈര്യവുമായിരുന്നു. കണ്ണുമടച്ചു പരിപാടികള്‍ വിശ്വസിച്ചു ഏല്‍പ്പിക്കാവുന്ന ഒരു തികഞ്ഞ പ്രൊഫഷണല്‍. IPCNA പ്രസിഡന്റ് സുനിലും Sunil Tristar , സെക്രട്ടറി ഷിജോയും Poulose Shijo രാജേഷിന്റെ അഭാവം ചടങ്ങിനെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുന്ന കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വെല്ലൂരില്‍ നിന്നും രാജേഷിനെ കണ്ട് ഇറങ്ങുമ്പോള്‍ ഞാന്‍ കണ്‍വെന്‍ഷനു പോകുന്ന കാര്യം പറഞ്ഞില്ല... എന്തോ പറയാന്‍ തോന്നിയില്ല.. തിരിച്ചു വരുമ്പോള്‍ ഒരു ശുഭ വാര്‍ത്ത കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ പോയി വരാം ചങ്ങായി'.

Ads by Google
Tuesday 07 Oct 2025 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google