Wednesday, March 18, 2026 Last Updated 8 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 11.40 AM

നീ എന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാന്‍ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു; സഹോദരിയെക്കുറിച്ച് അര്‍ജുന്‍ കപൂര്‍

arjun-kapoor
photo-www.instagram.com/arjunkapoor/

ബോണി കപൂറിന്റെയും ആദ്യഭാര്യ മോനയുടെയും മകളായ അൻഷുലയുടെയും രോഹൻ തക്കറിന്റെയും വിവാഹ നിശ്ചയമായിരുന്നു ഒക്ടോബർ രണ്ടിന്. സഹോദരിയ്ക്ക് ആശംസകൾ നേർന്ന് അർജുൻ​ കപൂർ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘നീ എന്നെ വിട്ട് നിന്റെ വഴിക്ക് പോകാൻ പോകുന്ന കാര്യം ഞാൻ അംഗീകരിക്കാൻ തുടങ്ങുന്ന സമയമായി എന്ന് ഞാൻ കരുതുന്നു... അത് എന്നെ അൽപ്പം തകർക്കും, പക്ഷേ നിന്നെ ചിരിപ്പിക്കാൻ കഴിയുന്ന ഒരാളുടെ കൂടെ നീ ഉണ്ടാകുമെന്ന് എനിക്കറിയാം... എന്റെ അത്രയും അല്ലെങ്കിലും... പക്ഷേ അവൻ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കും!

ഇപ്പോൾ എനിക്ക് അമ്മയെ കൂടുതൽ മിസ്സ് ചെയ്യുന്നു... പക്ഷെ അമ്മ നിന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും, നിനക്ക് രോഹനെ കണ്ടെത്താൻ സഹായിച്ചുവെന്നും ആ ദിവ്യസ്പർശത്താൽ നിനക്ക് വഴികാട്ടിയാകുന്നുണ്ടെന്നും എനിക്കറിയാം. അമ്മയുടെ അനുഗ്രഹത്തിൽ വിശ്വസിക്കുക, സന്തോഷവതിയായിരിക്കുക.

എന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്നത് മുതൽ ഇപ്പോൾ നിന്റെ പങ്കാളിയെ കണ്ടെത്തിയതുവരെ... എന്റെ അൻഷ് നീ ശരിക്കും വളർന്നു. നിങ്ങൾ ഈ പുതിയ അദ്ധ്യായം ആരംഭിക്കുമ്പോൾ രണ്ടുപേർക്കും എന്റെ സ്നേഹവും ഊഷ്മളമായ ആശംസകളും. കുടുംബത്തിലേക്ക് സ്വാഗതം റോഹൻ. നിങ്ങൾ ഒരു റൈഡിന് തയ്യാറായിക്കോളൂ!," അർജുൻ കുറിച്ചു.

അൻഷുല കപൂറിൻ്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മക്കളായ ജാൻവിയും ഖുഷിയുമെല്ലാം എത്തിയിരുന്നു. സോനം കപൂർ, മഹീപ് കപൂർ, ഷനായ കപൂർ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

ബോളിവുഡിലെ വിവാദ പ്രണയകഥകളിൽ ഒന്നാണ് ശ്രീദേവി- ബോണി കപൂർ ലവ് സ്റ്റോറി. ബോണി കപൂർ തന്റെ ആദ്യ ഭാര്യയായ മോണ ഷൗരിയെ ഉപേക്ഷിച്ചാണ് 1996-ൽ ശ്രീദേവിയെ വിവാഹം ചെയ്തത്. മോണ- ബോണി ദമ്പതികളുടെ മക്കളാണ് അർജുൻ കപൂറും അൻഷുലയും. ബോണിയ്ക്കും ശ്രീദേവിയ്ക്കും പിന്നീട് ജാഹ്നവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് പെൺമക്കളും ജനിച്ചു.

Ads by Google
Tuesday 07 Oct 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google