Sunday, March 22, 2026 Last Updated 1 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 11.12 AM

ഒരു വലിയ വഴക്കില്‍ നിന്നും തുടക്കം, ഇന്നേറെ പ്രിയപ്പെട്ടവന്‍; അര്‍ജുന് ആശംസകളുമായി അഹാന

ahaana-krishna

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇഷാനിയുടെ സുഹൃത്തായ അർജുന് ആശംസകൾ നേർന്നുകൊണ്ടാണ് അഹാനയുടെ സ്റ്റോറി. "ഹാപ്പി ബർത്ത്ഡേ മൈ കുജൂ. ഒരു വലിയ വഴക്കിൽ നിന്നും തുടങ്ങി, ഇന്ന് വളരെ സ്നേഹിക്കുന്നവരായതു വരെ.... നമ്മൾ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു," എന്നാണ് അഹാന കുറിച്ചത്.

ahaana-krishna

വർഷങ്ങളായി ഇഷാനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് അർജുൻ. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇഷാനിയോ അർജുനോ ഇതുവരെ തങ്ങളുടെ ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഇഷാനിയുടെ കുടുംബവുമായും അടുത്ത സൗഹൃദമാണ് അർജുനുള്ളത്. ദിയയുടെ കല്യാണത്തിനും, പ്രഗ്നന്‍സി പൂജയ്ക്കും, വളകാപ്പിനും എന്നു തുടങ്ങി കൃഷ്ണ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം അർജുനെയും കാണാറുണ്ട്.

Ads by Google
Tuesday 07 Oct 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google