Saturday, March 21, 2026 Last Updated 23 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 10.58 AM

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു ; കൊല്ലപ്പെട്ടത് അഭിഭാഷകന്‍ പ്രീതബാഷ് പാണ്ഡ

uploads/news/2025/10/804328/police.jpg

ബര്‍ഹാംപൂര്‍: ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ പ്രീതബാഷ് പാണ്ഡയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാണ്ഡ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബ്രഹ്മനഗറിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ നന്ദയെ വെടിവയ്ക്കുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് വേദന കൊണ്ട് പുളഞ്ഞ പാണ്ഡയെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അദ്ദേഹം പിന്നീട് മരണമടയുകയും ചെയ്തു. വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാണ്ഡയുടെ മൃതദേഹം പിന്നീട് ആശുപത്രിയില്‍ നിന്ന് കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കാരണമെന്നാണ്. മരിച്ച ആളോടുള്ള പ്രതിഷേധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമായി, ഒഡീഷയിലുടനീളമുള്ള എല്ലാ അഭിഭാഷകരോടും നിയമ സമൂഹത്തിലെ അംഗങ്ങളോടും 2025 ഒക്ടോബര്‍ 8 ബുധനാഴ്ച കോടതി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Ads by Google
Tuesday 07 Oct 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google