Wednesday, March 18, 2026 Last Updated 6 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 05.56 PM

ബ്ലാക്ക് ഡിസൈനര്‍ സാരിയ്ക്കൊപ്പം കോളര്‍ ബ്ലൗസും ധരിച്ച് എലഗന്റ് ലുക്കില്‍ കാവ്യ മാധവന്‍; ലക്ഷ്യയുടെ മോഡലായി വീണ്ടും കരിമിഴിക്കുരുവി

വിടര്‍ന്ന കണ്ണുകളും ശാലീനത നിറഞ്ഞ സൗന്ദര്യവും കൊണ്ട് മലയാള മനസ്സ് കീഴടക്കിയ കാവ്യ മാധവന്‍ ഇപ്പോഴിതാ ലക്ഷ്യയുടെ മോഡലായി ബ്ലാക്ക് സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ്.
uploads/news/2025/10/804184/Untitled-6.jpg
Kavya Madhavan (Image Source: Instagram)

മലയാളികള്‍ക്ക് എന്നും സ്വന്തം വീട്ടിലെ കുട്ടിയാണ് കാവ്യമാധവന്‍. ബാലതാരമായി ​‍പ്രേക്ഷകഹൃദയം കീഴടക്കിയ താരം പിന്നീട് നായിക വേഷത്തിലെത്തിയപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നു. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ​വെള്ളിത്തിരയിലെത്തിയ കാവ്യ പിന്നീട് സ്വകാര്യ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ കാരണം സിനിമാരംഗം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
ദിലീപിന്റെ ഭാര്യയായ ശേഷം കാവ്യ പൊതുച്ചടങ്ങുകളിലും സഹതാരങ്ങളുടെ വിശേഷങ്ങളിലുമടക്കം പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന കാവ്യ ലക്ഷ്യ എന്ന തന്റെ ഡിസൈനര്‍ ബൊട്ടീക്കിന്റെ മോഡലായിട്ടാണ് പലപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്.
ഇപ്പോഴിതാ ബ്ലാക്ക് സാരിയില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഡിസൈന്‍ ചെയ്ത ബ്ലാക്ക് സാരിയ്ക്കൊപ്പം കോളര്‍ ബ്ലൗസും ധരിച്ച് മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയായിട്ടാണ് കാവ്യ ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുന്നത്. വിടര്‍ന്ന കണ്ണുകള്‍ക്ക് ഏറെ ഭംഗി നല്‍കുന്ന മേക്കപ്പും ഹെയര്‍സ്റ്റൈലും ലുക്കും കാവ്യയ്ക്ക് ഇരട്ടി ഭംഗി നല്‍കുന്നുണ്ട്. കാവ്യ പങ്കിട്ട ചിത്രങ്ങള്‍ക്ക് താഴെ താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഔട്ട്ഫിറ്റിനെക്കുറിച്ചുമൊക്കെ നിരവധി ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Monday 06 Oct 2025 05.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google