Wednesday, March 18, 2026 Last Updated 0 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 03.40 PM

ഓപ്പറേഷന്‍ ജാവ 2 വരുന്നു; വാര്‍ത്ത പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

in

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021ല്‍ റിലീസ് ചെയ്ത ചിത്രമാണ് ' ഓപ്പറേഷന്‍ ജാവ'. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. '2021-ല്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കുന്നു. പുതിയ OPJ ഫ്രാഞ്ചൈസിയായ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് പൃഥ്വിരാജിന് സ്വാഗതം.'' 'ഓപ്പറേഷന്‍ ജാവ യൂണിവേഴ്സ്' ആരംഭിക്കുകയാണെന്നും അതിലെ അടുത്ത സിനിമയാണ് ഇതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

' ഓപ്പറേഷന്‍ കംബോഡിയ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നിലവില്‍ ചെയ്യുന്ന ' ടോര്‍പിഡോ' എന്ന ചിത്രത്തിന് ശേഷമാകും ' ഓപ്പറേഷന്‍ കംബോഡിയ' യുടെ ജോലികള്‍ ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

'ടോര്‍പിഡോ കഴിഞ്ഞതിന് ശേഷമേ 'ഓപ്പറേഷന്‍ കംബോഡിയ' ആരംഭിക്കൂ. ചിത്രത്തില്‍ രാജു ഏട്ടനേയും (പൃഥ്വിരാജ് സുകുമാരന്‍) നമ്മുടെ ടീമിനെയും മാത്രമേ കാസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കി ഇനിയും ഒരുപാട് പണിയുണ്ട്' തരുണ്‍ മൂര്‍ത്തി പറഞ്ഞു. പൃഥ്വിരാജിനൊപ്പം, ആദ്യ ഭാഗമായ 'ഓപ്പറേഷന്‍ ജാവ'യിലെ പ്രധാന താരങ്ങളായ ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍, ഇര്‍ഷാദ് അലി എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കും.

Ads by Google
Monday 06 Oct 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google