Saturday, March 21, 2026 Last Updated 11 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 12.49 PM

ഏലത്തോട്ടത്തില്‍ പണിയെടുത്തയാളെ കാട്ടാന ആക്രമിച്ചു ; കൊല്ലപ്പെട്ടത് പന്നിയാര്‍ സ്വദേശി ജോസഫ്

uploads/news/2025/10/804160/elephant12.jpg

ചിന്നക്കനാല്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഏലത്തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരുന്നയാള്‍ക്ക് ദാരുണാന്ത്യം. ചിന്നക്കനാലിലെ ചൂണ്ടലില്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയാണ് കൊല്ലപ്പെട്ടത്. ചക്കക്കൊമ്പന്റെ ആക്രമണം പതിവായ സ്ഥലത്താണ് മരണം സംഭവിച്ചത്.

ജനവാസമേഖലയും കൃഷിഭൂമിയുമായ പ്രദേശത്താണ് കര്‍ഷകന് ജീവന്‍ നഷ്ടമായത്. ഏലക്കാട്ടില്‍ രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ജോലിക്കിടയില്‍ കാട്ടാനക്കൂട്ടം എത്തുകയും ആക്രമിക്കുകയുമായിരുന്നെന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

നേരത്തേ ഇവിടെ കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 കാട്ടാനകള്‍ ഇവിടെയൂണ്ടെന്നണ് വനംവകുപ്പ് നല്‍കിയിരുന്ന നിര്‍ദേശം. ആര്‍ആര്‍ടി സംഘം എത്തിയ ശേഷമായിരിക്കും മൃതദേഹം മാറ്റുക.

കാട്ടാനക്കൂട്ടം ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമണം നടക്കുന്ന സമയത്ത് ഏലത്തോട്ടത്തില്‍ മറ്റുള്ളവരും ഉണ്ടായിരുന്നതായിട്ടാണ് തൊഴിലാളികള്‍ പറയുന്നത്. 58 വയസ്സ് പ്രായമുള്ള ജോസഫ് എന്ന വേലുച്ചാമിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Ads by Google
Monday 06 Oct 2025 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google