Wednesday, March 18, 2026 Last Updated 7 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 11.59 AM

‘ഇന്‍ഡിഗോ,എന്തുകൊണ്ട് നിങ്ങളുടെ പത്തില്‍ ഒമ്പത് സര്‍വീസുകളും വൈകുന്നു? യാത്രക്കാരെ ഒരു മണിക്കൂറോളം എന്തിന് വിമാനത്തിലിരുത്തുന്നു ? ചോദ്യവുമായി മാളവിക മോഹനന്‍

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയായ മാളവിക മോഹനന്‍ ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍പ്ലെയിനിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
Malavika Mohanan, Indigo airlines
Malavika mohanan shares about indigo flight delay (Image Source: Instagram)

പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക മോഡലിങ്ങിലും തന്റേതായ മേല്‍വിലാസമുണ്ടാക്കിയ താരമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴലടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് മാളവിക. സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് മാളവിക.
ഇ​പ്പോഴിതാ ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ നീരസം പ്രകടിപ്പിക്കുകയാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ തനിക്ക് നേരിട്ട അനുഭവം തുറന്നുപറഞ്ഞ താരം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ സ്ഥിരമായി സമയത്ത് പുറപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഇന്‍ഡിഗോയുടെ പത്തില്‍ ഒമ്പത് വിമാനങ്ങളും എന്തുകൊണ്ടാണ് വൈകുന്നതെന്നും മാളവിക ചോദിച്ചു.
‘‘ഇന്‍ഡിഗോ, എന്തുകൊണ്ടാണ് നിങ്ങളുടേതായി പത്തില്‍ ഒമ്പത് സര്‍വീസുകളും താമസിക്കുന്നത്? യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഒരു മണിക്കൂറോളം വെറുതേ ഇരുത്തുന്നത് എന്തിനാണ്? വിമാനം വൈകുകയാണെങ്കില്‍ ബോര്‍ഡിങ് താമസിച്ച് ആരംഭിച്ചാല്‍ പോരേ...’’ എന്നാണ് മാളവികയുടെ കുറിപ്പ്. ഏതു സര്‍വീസാണ് വൈകിയതെന്ന് താരം പക്ഷേ കുറിച്ചിട്ടില്ല.
എന്നാല്‍ താരം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. പല യാത്രക്കാരും ഇന്‍ഡിഗോയുടെ വിമാനവൈകലുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളും കുറിപ്പിന്റെ താഴെ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ എയര്‍ലൈന്‍സിനെ ട്രോള്‍ ചെയ്ത നിരവധി കമന്റുകളും വരുന്നുണ്ട്.
മലയാളിയായ മാളവിക മുംബൈയിലാണ് താമസിക്കുന്നത്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മാളവിക എത്തിയിരുന്നു.

മാളവികയുടെ പോസ്റ്റിന് താഴെ ഇന്‍ഡിഗോ ടീം മറുപടി നല്‍കിയിട്ടുണ്ട്. ‘‘പ്രിയപ്പെട്ട മിസ് മോഹനൻ, ഞങ്ങളുടെ വിമാനത്താവള സംഘത്തെ സന്ദർശിച്ചതിന് നന്ദി. കാത്തിരിപ്പ് സമയം അസൗകര്യമുണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയം അനുസരിച്ച് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എന്ന് ദയവായി ഉറപ്പാക്കുക. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങളുടെ തിരക്ക് കാരണം അനുമതിക്കായി കാത്തിരിക്കുമ്പോൾ ഒരു ചെറിയ കാലതാമസം ഉണ്ടായി, അത് ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു. നിങ്ങളുടെ ക്ഷമയെയും മനസ്സിലാക്കലിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു, ഉടൻ തന്നെ നിങ്ങളെ വീണ്ടും സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു...ടീം ഇൻഡിഗോ...’’ എന്നാണ് ഇന്‍ഡിഗോ ടീം കുറിച്ചത്.

Ads by Google
Monday 06 Oct 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google