Saturday, March 21, 2026 Last Updated 11 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 11.31 AM

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും ; വെള്ളിയാഴ്ച വരെ ഇങ്ങിനെ പോകാന്‍ ഹൈക്കോടതി ഉത്തരവ്

uploads/news/2025/10/804146/toll-plaza.jpg

കൊച്ചി: ഗതാഗത പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. തുടര്‍ച്ചയായി എട്ടാം തവണ ഹര്‍ജി പരിഗണിച്ചപ്പോഴും ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിലക്ക് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍വീസ് റോഡുകളുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നിര്‍ദേശം നല്‍കിയത്.

നാലുവരിപ്പാത ഒറ്റവരിപ്പാതയായെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. സര്‍വീസ് േറാഡുകള്‍ മോശമായതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ദേശീയപാതയില്‍ പ്രശ്‌നം തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ ൈഹക്കോടതിയില്‍ പറഞ്ഞു. ഇതോടെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാതെ രണ്ടുമാസം പൂര്‍ത്തിയാകുകയാണ്. നാലുദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

നവംബറില്‍ മണ്ഡലകാലം വരാനിരിക്കുമ്പോള്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില ഗതാഗത ക്കുരുക്ക് കൂടുതല്‍ ദുരിതമായി മാറുമെന്ന് റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളായി ഗതാഗതക്കുരുക്ക് തുടരുകയാണ്. പ്രശ്‌നത്തിന് കേന്ദ്രം പരിഹാരം കാണാത്തതെന്താണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്ന കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Ads by Google
Monday 06 Oct 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google