Wednesday, March 18, 2026 Last Updated 0 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 09.42 AM

' കാന്‍സര്‍ ഇല്ല, ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതാണ്' ; പുതിയ പോസ്റ്റുമായി സന്തോഷ് വര്‍ക്കി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

uploads/news/2025/10/804140/santosh-varkey.gif

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. തനിക്ക് കാന്‍സര്‍ ആണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ കാന്‍സര്‍ മള്‍ട്ടിപ്പിള്‍ മെലോമ ആണെന്നും അതിന് മരുന്ന് ഇല്ലെന്നും ഒക്കെയാണ് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ അച്ഛനും ഇതേ അസുഖം ആയിരുന്നെന്നും രണ്ട് മാസത്തില്‍ കൂടുതല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

സന്തോഷ് വര്‍ക്കിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുളളില്‍ വൈറലായി. പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം അറിയിച്ച് എത്തിയത്. സന്തോഷ് വര്‍ക്കി നുണ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. സന്തോഷ് വര്‍ക്കിയുടെ പോസ്റ്റിനു താഴെയും നിരവധി പേര്‍ പ്രതികരണം അറിയിച്ച് എത്തി.

ഇപ്പോഴിതാ തനിക്ക് കാന്‍സര്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതാണെന്നും പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഒരാള്‍ക്കു അസുഖം ഇല്ല എന്ന് അറിയുമ്പോള്‍ സന്തോഷിക്കുക അല്ലെ വേണ്ടത് എന്നാണ് പുതിയ കുറിപ്പില്‍ സന്തോഷ് വര്‍ക്കി ചോദിക്കുന്നത്.

[ IMG]

പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കിയ്ക്ക് നേരെ ഉയരുന്നത്.' കാന്‍സര്‍ വെച്ച് അണ്ണന്‍ ആറാടുകയാണ്' , ' ചികിത്സ വേണ്ടത് നിന്റെ മനസ്സിനാണ്.. നിനക്ക് പ്രാന്താണ്' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

Ads by Google
Monday 06 Oct 2025 09.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google