Wednesday, March 18, 2026 Last Updated 0 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 05 Oct 2025 04.32 PM

' ലാല്‍സലാം എന്ന പേരിട്ടതിന് പിന്നില്‍ അതിബുദ്ധി' ; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെതിരേ ജയന്‍ ചേര്‍ത്തല

event, name

ആലപ്പുഴ: ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ' മലയാളം വാനോളം ലാല്‍സലാം' എന്ന് പേര് നല്‍കിയതിനെതിരേ അഭിനേതാക്കളുടെ സംഘടനയായ ' അമ്മ' വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല. ' ലാല്‍സലാം' എന്ന് പേരിട്ടതിന് പിന്നില്‍ ആ പാര്‍ട്ടിയുടെ തത്ത്വങ്ങളുമായി ചേര്‍ത്തു കൊണ്ടുപോകാന്‍ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമര്‍ശനം. 2014-ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ കോണഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇവര്‍ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. മുന്‍കാലങ്ങളില്‍ ഒന്നും കലയെയോ കലാകാരന്മാരെയോ ചേര്‍ത്തുവയ്ക്കുന്ന പ്രസ്ഥാനങ്ങള്‍ ഇത്ര ശക്തിയായി ഇത് ചെയ്തിരുന്നില്ലെന്നും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ഈ മാറ്റമെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ്, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ് മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ഫാല്‍ക്കെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ ആചാര്യന്‍ ആണെങ്കില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ ചലച്ചിത്രാഭിനയത്തിന്റെ അധിപന്‍ ആണെന്നാണ് പിണറായി വിജയന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 05 Oct 2025 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google