Saturday, March 21, 2026 Last Updated 22 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 05 Oct 2025 04.19 PM

മാഹിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; ഒരാൾ പിടിയിൽ

uploads/news/2025/10/804029/trian.gif
photo; representative image

കണ്ണൂര്‍: ന്യൂമാഹി പെരിങ്ങാടിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീര്‍ പിടിയിലായി.

ശനിയാഴ്ച വൈകിട്ട് പെരിങ്ങാടി മമ്മിമുക്കില്‍ വെച്ചാണ് സംഭവം നടന്നത്. ന്യൂമാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ബഷീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Ads by Google
Sunday 05 Oct 2025 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google