Wednesday, March 18, 2026 Last Updated 10 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 05 Oct 2025 11.40 AM

സെല്‍ഫി എടുക്കാനെത്തിയ ആരാധികയെ മൈന്‍ഡ് ചെയ്യാതെ ഹേമ മാലിനി; വീഡിയോ വൈറല്‍- താരത്തിനെതിരെ വിമര്‍ശനം

huge, came

സെല്‍ഫി എടുക്കാനെത്തിയ ആരാധികയെ മൈന്‍ഡ് ചെയ്യാതെ നടി ഹേമ മാലിനി. ഉത്തര്‍പ്രദേശില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹേമ മാലിനിക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സെല്‍ഫി എടുക്കാന്‍ അടുത്തെത്തിയ ആരാധികയെ കണ്ടഭാവം പോലും നടിക്കാതെ മുഖം തിരിക്കുന്ന നടിയുടെ ദൃശ്യങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ് എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ജയാ ബച്ചന്റെ തനിപ്പകര്‍പ്പാണ് ഹേമ മാലിനിയെന്നും കമന്റുകളുണ്ട്.

അതേസമയം നടിയെ പിന്തുണച്ചും വീഡിയോയ്ക്ക് താഴെ കമന്റുകളെത്തുന്നുണ്ട്. സെല്‍ഫി എടുക്കും മുന്‍പ് നടിയുടെ അനുമതി വാങ്ങാത്തത് തെറ്റായിപ്പോയെന്ന് ഒരു വിഭാഗം പറയുന്നു.

Ads by Google
Sunday 05 Oct 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google