Wednesday, March 18, 2026 Last Updated 13 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 05 Oct 2025 10.31 AM

' ബമ്പറില്‍ നമ്പറില്ല, നമ്പറു കൊറേ ഇറക്കാനിരുന്നതാ' ; പോസ്റ്റുമായി മീനാക്ഷി

shares, post

ബാലതാരമായി സിനിമയിലെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും ശ്രദ്ധ കവരാറുണ്ട്.

മലയാളികള്‍ ഏതാനും മാസങ്ങളായി ആകാംക്ഷയോടെ ഉറ്റുനോക്കിയ കേരള ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പായിരുന്നു ഇന്ന്. വൈറ്റിലയിലെ ഭഗവതി ഏജന്‍സി വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. കൊച്ചി നെട്ടൂരില്‍ വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.

ഓണം ബംപര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓണം ബംപര്‍ നറുക്കെടുപ്പിനായി കാത്തിരുന്നവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നെന്നും പക്ഷേ ഭാഗ്യം തുണച്ചില്ലെന്നുമാണ് രസകരമായ പോസ്റ്റിലൂടെ മീനാക്ഷി പറയുന്നത്.

'' ബമ്പറില്‍ ' നമ്പറില്ല' ... നമ്പറു ... കൊ റെയെറക്കാനിരുന്നതാ.. '' എന്നാണ് മീനാക്ഷി കുറിച്ചത്. ടിക്കറ്റുമായി വിഷണ്ണയായി ഇരിക്കുന്ന മീനാക്ഷിയേയും ചിത്രത്തില്‍ കാണാം.

Ads by Google
Sunday 05 Oct 2025 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google