Wednesday, March 18, 2026 Last Updated 9 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 02.22 PM

ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു; കല്യാണി പ്രിയദര്‍ശന്‍

-kalyani-priyadarshan

കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായി എത്തിയ 'ലോക' ആഗോളതലത്തില്‍ 300 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നതായി പറയുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍.

അച്ഛന്‍ പ്രിയദര്‍ശന്‍ ആ സമയത്ത് തന്ന ഉപദേശമാണ് പ്രചോദനമായതെന്നും പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്നും കല്യാണി വ്യക്തമാക്കി. ലോകയുടെ യുകെ സക്സസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

'ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് അച്ഛന്‍ എനിക്കൊരു ഉപദേശം തന്നു. 'ചിത്രം' സിനിമ 365 ദിവസം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ ഞാന്‍ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിനു ശേഷമാണ് 'കിലുക്കം' റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറി കൊണ്ടിരിക്കണം' എന്നാണ് അച്ഛന്‍ പറഞ്ഞത്. ആ വാക്കുകള്‍ വലിയ പ്രചോദനമായി.' എന്നും കല്യാണി വ്യക്തമാക്കി.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചാത്തനേയും ഒടിയനെയും ഉള്‍പ്പെടുത്തി 'ലോക ചാപ്റ്റര്‍ 2'ന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നത്.

ലോക ചാപ്റ്റര്‍ 2 ചാത്തന്റെ വരവായിരിക്കുമെന്ന് ആദ്യമേ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവര്‍ തമ്മിലുള്ള കഥയായിരിക്കും ചിത്രമെന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്. ചാത്തന്റെ ചേട്ടനായി ടോവിനോ തന്നെയാണ് വരുന്നത് എന്നും വിഡിയോയില്‍ മനസിലാക്കാം. 'ലോക' യുടെ അവസാനഭാഗത്ത് ഈ കഥാപാത്രത്തെ കാണിച്ചിരുന്നു.

Ads by Google
Thursday 02 Oct 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google