Wednesday, March 18, 2026 Last Updated 0 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 02.51 PM

ദേവിയായി വീണ്ടും നയന്‍താര; ' മൂക്കുത്തി അമ്മന്‍ 2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

first, poster

സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മുക്കത്തി അമ്മന്‍- 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ വിജയദശമി ദിനത്തില്‍ റിലീസ് ചെയ്തു. നയന്‍താര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൂക്കുത്തി അമ്മനെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തുടര്‍ഭാഗത്തില്‍ നയന്‍താരയോടൊപ്പം മികച്ച താരനിര ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം വരാനിരിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന മൂക്കുത്തി അമ്മന്‍- 2, അടുത്തവര്‍ഷം വേനലവിധിക്കാണ് തിയേറ്ററിലെത്തുക.

Ads by Google
Thursday 02 Oct 2025 02.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google