Wednesday, March 18, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 01.41 PM

ബീച്ച് ലുക്കില്‍ ഗ്ലാമറസായി മംമ്ത മോഹന്‍ദാസ്

mamta-mohandas
photo-www.instagram.com/mamtamohan/

യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ മമനാഹരനിമിഷങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിലെ ഒരു ബീച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബീച്ച്‌വെയറില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മംമ്തയെ വീഡിയോയില്‍ കാണാം.

എല്ലായ്‌പ്പോഴും സ്വയം പ്രചോദിതരാകണമെന്നും സ്വന്തം പ്രതിബിംബത്തിന്റെ ഏറ്റവും മികച്ച വേര്‍ഷന്‍ ആകാന്‍ മറക്കരുതെന്നും മംമ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചു. അത് നിങ്ങളെക്കാള്‍ വലുതാണ്. അത് എന്നേക്കാളും വലുതാണ്. എന്താണീ അത്? അത് സ്വയം പ്രചോദിതരായി എഴുന്നേല്‍ക്കാനുളള നിങ്ങളുടെ ശക്തിയാണ്. സ്വയം പ്രചോദിതരായി നിലകൊളളുക, എല്ലായ്‌പ്പോഴും മാതൃകയാവുക. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാന്‍ ഇനിയും വൈകരുത്. ഇന്ന് ചെയ്യുക ഇപ്പോള്‍ തന്നെ ചെയ്യുക- മംമ്ത കുറിച്ചു.

Ads by Google
Thursday 02 Oct 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google