Saturday, March 21, 2026 Last Updated 11 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 12.57 PM

' സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി' ; വി.ഡി. സതീശന്‍

uploads/news/2025/10/803573/v-d-sateeshan.gif

ഗാന്ധിജയന്തി ദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനും ഉത്തരം നല്‍കുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.

ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ - അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.

Ads by Google
Thursday 02 Oct 2025 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google