Wednesday, March 18, 2026 Last Updated 8 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 12.09 PM

സന്തോഷകരമായ നാല് വര്‍ഷങ്ങള്‍; സബയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി ഹൃത്വിക് റോഷന്‍

hrithik-roshan
photo-www.instagram.com/hrithikroshan/

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും പ്രണയത്തിന്റെ നാല് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ഇരുവരുടെയും പ്രണയാര്‍ദ്രമായ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടയിരുന്നു ഹൃത്വിക് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘നിങ്ങളോടൊപ്പം ജീവിതത്തിലൂടെ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, സന്തോഷകരമായ നാല് വര്‍ഷങ്ങള്‍ പങ്കാളി ’എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം ഹൃത്വക് കുറിച്ചത്. സ്‌നേഹം പഠിക്കുന്നു, ഒരുമിച്ച് നില്‍ക്കുന്നത് മികച്ചതാണ് എന്ന ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. ഹൃത്വിക്കിന്റെ അമ്മ പിങ്കി റോഷനും പോസ്റ്റിനു താഴെ കമന്റുമായെത്തിയിരുന്നു. നിങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സന്തോഷം എന്നായിരുന്നു പിങ്കി റോഷന്‍ കുറിച്ചത്.

2022 ല്‍ സബ ആസാദുമായുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഹൃത്വിക് സബയുമായുളള ബന്ധം അറിയിക്കുന്നത്. അതിനുശേഷം, അവര്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വളരെ വാചാലരാകുകയും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെക്കുകയും ചെയ്യാറുണ്ട്.

സൂസ്സന്നെ ഖാന്‍ ആയിരുന്നു ഹൃത്വക്കിന്റെ ആദ്യഭാര്യ. 2000 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും ഹ്രെഹാന്‍, ഹൃദാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയുന്നത്. എന്നാല്‍ ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദം അവസാനിപ്പിച്ചിട്ടില്ല. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ഒന്നിച്ച് സമയം കണ്ടെത്താറുണ്ട്.

Ads by Google
Thursday 02 Oct 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google