Wednesday, March 18, 2026 Last Updated 9 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 08.58 AM

നസ്രിയയെ ചേര്‍ത്തുപിടിച്ച് ഫഹദ്; മനോഹരചിത്രം പങ്കുവെച്ച് താരം

nazriya-nazim-
photo-www.instagram.com/nazriyafahadh/

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയര്‍ന്ന താരം മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം കുറച്ച് സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ചതെന്ന് കുറിച്ചിരുന്നു. താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്നും തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുമെന്നുമായിരുന്നു നസ്രിയയുടെ പോസ്റ്റ്.

മാനസികമായുള്ള തകര്‍ച്ചയില്‍ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കുന്ന താരം ഇക്കഴിഞ്ഞ ദിവസം പ്രചോദനകരമായ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. 'നല്ല ജോലി, കുടുംബം, കരിയര്‍ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലീഷ് വാചകമാണ് താരം പങ്കിട്ടത്. അതിന് ശേഷം ഒറിയോയ്‌ക്കൊപ്പമുള്ള ഒരു ഓണം സെലിബ്രേഷന്‍ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താന്‍ പൂര്‍ണമായും മാനസികാരോഗ്യം വീണ്ടെടുത്തിരിയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ഫോട്ടോയുമായി എതതിയിരിക്കുകയാണ് നസ്‌റിയ. ചിത്രത്തില്‍ നസ്‌റിയയെ ചേര്‍ത്തു പിടിച്ച ഫഹദ് ഫാസിലിനെയും കാണാം. പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നുമില്ലാതെയാണ് പോസ്റ്റ്. പക്ഷേ ഇരുവരും ഇപ്പോള്‍ ടര്‍ക്കിഷിലെ കെംപിന്‍സ്‌കി സിരാഗന്‍ കൊട്ടാരത്തിലാണ് ഉള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാസങ്ങള്‍ക്ക് ശേഷം നസ്‌റിയയുടെ പേജില്‍ പ്രത്യക്ഷപ്പെട്ട ഹാപ്പി ഫേസുള്ള ഫോട്ടോ ആരാധകര്‍ എറ്റെടുത്തു കഴിഞ്ഞു. സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സിനിമകളില്‍ ഇപ്പോള്‍ വളരെ സെലക്ടീവായ നസ്‌റിയ ഏറ്റവും ഒടുവില്‍ ചെയ്തത് 2014 ല്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനി എന്ന ചിത്രമാണ്. മികച്ച സ്വീകരണവും വിജയവും സിനിമയ്ക്ക് കിട്ടിയിരുന്നു

Ads by Google
Thursday 02 Oct 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google