Saturday, March 21, 2026 Last Updated 11 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 01 Oct 2025 09.02 PM

ആർഎസ്എസിന് ജാതിയും മതവുമില്ല, ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ലക്ഷ്യം’; മുൻ ഡിജിപി ജേക്കബ് തോമസ്

in

വിജയദശമി ദിനത്തിൽ ആർഎസ്എസിന്റെ ഗണവേഷം ധരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് . എറണാകുളം പള്ളിക്കരയിൽ നടന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിലാണ് ഗണ വേഷം ധരിച്ചെത്തി മുൻ ഡിജിപി അധ്യക്ഷനായത്. ആർഎസ്എസിന് ജാതിയും മതവും ഇല്ലെന്നും, കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമ്മാണമാണ് ആർഎസ്എസിന്റെ ലക്ഷ്യം എന്നും ജേക്കബ് തോമസ് പറഞ്ഞു

വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ല”- ജേക്കബ് തോമസ് പറഞ്ഞു.

ജേക്കബ് തോമസ് നേരത്തെ ബിജെപി അം​ഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയിൽ മത്സരിക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ 122 കേന്ദ്രങ്ങളിലാണ് ഇന്നും നാളെയുമായി പഥസഞ്ചലനം നടക്കുന്നത്. പല വേദികളിലും പ്രമുഖരെ എത്തിക്കുയെന്ന ലക്ഷ്യമാണ് ആർഎസ്എസ് നടത്തുന്നത്.

Ads by Google
Wednesday 01 Oct 2025 09.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google