Wednesday, March 18, 2026 Last Updated 7 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Sep 2025 04.17 PM

ബീച്ചില്‍ സുഹൃത്തുകള്‍ക്കൊപ്പം കളിച്ച് ഉല്ലസിച്ച് കനി കുസൃതി; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

look
photo-www.instagram.com/kantari_kanmani/

നടി, മോഡല്‍, സാമൂഹ്യ പ്രവര്‍ത്തക എന്ന നിലകളില്‍ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി. 2009-ല്‍ പുറത്തിറങ്ങിയ ' കേരള കഫേ' എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

2019-ല്‍ പുറത്തിറങ്ങിയ ' ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയം കനിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലൂടെ 2020-ലെ മികച്ച നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം കാര്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്ത, പായല്‍ കപാഡിയ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഓള്‍ വി ഇമാജിന്‍ ആള്‍ ലൈറ്റ് എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് കനി ആയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനി കുസൃതിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കടല്‍ത്തീരത്ത് ബീച്ചിലെ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. നടിയുടെ സുഹൃത്തുകളും ചിത്രത്തിലുണ്ട്.

Ads by Google
Tuesday 30 Sep 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google