Wednesday, March 18, 2026 Last Updated 7 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Sep 2025 02.50 PM

' പരീക്ഷ എല്ലാം പാസായി, ലണ്ടനില്‍ നിന്നും മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് എസ്തര്‍

her, london

ബാലതാരമായി സിനിമയില്‍ എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. ലണ്ടനിലെ ഉപരിപഠനത്തിനായി സിനിമയില്‍ നിന്ന് എസ്തര്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയെന്ന് പറയുകയാണ് എസ്തര്‍. ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് േകാഴ്‌സ് പൂര്‍ത്തിയായതായും അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചതായും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് എന്ന സെഷനില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു നടി.

പഠനശേഷം നാട്ടിലെത്തിയെങ്കിലും േജാലിയില്‍ സജീവമാണെന്നും എസ്തര്‍ പറഞ്ഞു. ലണ്ടനിലുളള ക്ലയന്റ്‌സിനു വേണ്ടി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നുണ്ടെന്നും, അത് നാട്ടിലിരുന്ന് ചെയ്ത് അയച്ചു കൊടുത്താല്‍ മതിയെന്നും താരം വ്യക്തമാക്കി.

''ഞാന്‍ യുകെയില്‍ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയില്‍ കൂടുതലും ഉള്ളത് ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേര്‍ട്ടേഷന്റെ റിസള്‍ട്ട് കൂടിയേ ഉള്ളൂ.ഡിസംബറില്‍ കോണ്‍വൊക്കേഷന്‍ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാല്‍ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ പ്ലാന്‍ ഒന്നുമില്ല. ഞാന്‍ ഫ്രീലാന്‍സ് ആയി വര്‍ക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്‌സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താല്‍ മതി.

ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്‌ഡേറ്റ്''- എസ്തര്‍ പറഞ്ഞു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയതിനു ശേഷമാണ് താരം ലണ്ടനിലേക്ക് പോയത്.

Ads by Google
Tuesday 30 Sep 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google