Saturday, March 21, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Sep 2025 12.59 PM

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത് പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കര്‍: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

rahul, gandhi, death, threat

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തള്ളിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കര്‍ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. സ്പീക്കര്‍ പിന്നാലെ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുണ്ട ഉതിര്‍ക്കുമെന്ന് ബിജെപി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കേസ് നിസ്സാരമാണെന്ന് സ്പീക്കര്‍ പറഞ്ഞതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരാമര്‍ശത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. എന്നാല്‍, ചാനല്‍ ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ സഭയില്‍ പറയാന്‍ പറ്റുമോ എന്ന് സ്പീക്കര്‍ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി.

Ads by Google
Tuesday 30 Sep 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google