Wednesday, March 18, 2026 Last Updated 12 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Sep 2025 11.32 AM

' ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യം' ; ഹൃദയപൂര്‍വ്വം സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സൗമ്യ

shared, new

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സൗമ്യ ഭാഗ്യന്‍ പിളള. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തില്‍ സൗമ്യ ഒരു െചറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഒളിച്ചോടി പോയ രജനി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പര്‍ ഹൃദയപൂര്‍വം സിനിമ കണ്ട ആരുടേയും മനസ്സില്‍ പതിഞ്ഞിട്ടുണ്ടാകും. ഇപ്പോള്‍ ഈ സിനിമയലേക്ക് എത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

സൗമ്യയുടെ വാക്കുകള്‍:

സത്യന്‍ സാര്‍ ഹൃദയപൂര്‍വ്വം സിനിമയിലേക്ക് വിളിച്ചപ്പോള്‍ മൂന്നു സീനും വീഡിയോ കോള്‍ ആണെന്ന് പറഞ്ഞപ്പോഴും അഭിനയിച്ചു കഴിഞ്ഞപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലായില്ല പക്ഷേ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓരോ സീന്‍ കഴിയുമ്പോഴും കണ്ണ് നിറയുക ആയിരുന്നു ഒരു കലാകാരി എന്നുള്ള നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യം .... നമ്മുടെ സ്വന്തം ലാലേട്ടന്റെ കൂടെ മൂന്ന് സീനുകള്‍ അതും സത്യന്‍ അന്തിക്കാട് എന്ന ഒരു പ്രഗല്‍ഭനായ ഡയറക്ടറുടെ സിനിമ... ഇങ്ങനെ ഒരു അവസരം തന്നതിന് എല്ലാവര്‍ക്കും നന്ദി... സിനിമ കണ്ട് എന്നെ വിളിച്ച് അഭിനന്ദിച്ച എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി- സൗമ്യ പറയുന്നു.

Ads by Google
Tuesday 30 Sep 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google