Saturday, March 21, 2026 Last Updated 17 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 08.45 PM

വാഹനങ്ങള്‍ കൊട്ടാരത്തിന് മുന്നില്‍ ഇട്ടില്ല, ഗതാഗത വകുപ്പിന്റെ പരിപാടി റദ്ദാക്കി ഗണേഷ് കുമാര്‍ മടങ്ങി

ganesh kumar

തിരുവനന്തപുരം: കേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന വ്യൂഹത്തിലേക്ക് പുതുതായി എത്തുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം കനകക്കുന്ന് പാലസ് പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ തന്നെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്. സംഘാടനം മോശമെന്നാരോപിച്ചാണ് പരിപാടിയില്‍ നിന്ന് ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്.

പരിപാടി സംഘടിപ്പിക്കുന്നതില്‍ ചുമതലയുള്ള സംഘാടകര്‍ക്ക് വീഴചയുണ്ടായെന്നും ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നുമാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയോടും മാധ്യമപ്രവര്‍ത്തകരോടും അതിഥികളോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ചാണ് അദ്ദേഹം ഫ്ളാഗ് ഓഫ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്.

Ads by Google
Monday 29 Sep 2025 08.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google