Wednesday, March 18, 2026 Last Updated 12 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 03.10 PM

അതെ ഫോട്ടം പിടിക്കണത് മമ്മൂക്കയാണ്; സന്തോഷം പങ്കുവെച്ച് കോസ്റ്റിയൂം ഡിസൈനര്‍

viral

മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ഒരു തിരിച്ചുവരവായിരുന്നു മെ?ഗാ സ്റ്റാര്‍ മമ്മൂട്ടിയുടേത്. രോഗമുക്തനായി അദ്ദേഹം തിരിച്ചു വരുന്ന വിവരം ഏറെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. മമ്മൂട്ടി കാമറയില്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത് സി.

ഇളം മഞ്ഞ ഷര്‍ട്ടും ജീന്‍സും ധരിച്ച് വരാന്തയിലെ കസേരയില്‍ ഇരിക്കുന്ന അഭിജിത്തിന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്. ഫോട്ടോയ്ക്ക് ലൈറ്റ് സെറ്റ് ചെയ്തത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും നിര്‍മാതാവുമായ ജോര്‍ജ് ആണെന്നും അഭിജിത്ത് പറഞ്ഞു. മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന സൂചനയും അഭിജിത്ത് പങ്കുവച്ചിട്ടുണ്ട്.

അഭിജിത്തിന്റെ വാക്കുകള്‍: 'എന്റെ കണ്ണിലെ നൂറൂ വാട്ട് തെളിച്ചം കണ്ടാല്‍ തോന്നും മമ്മൂക്കയെ കണ്ടപ്പോഴാണെന്ന്..? അതെ...ഫോട്ടം പിടിക്കണത് മമ്മൂക്കയാണ്. ലൈറ്റ് അറേഞ്ച്‌മെന്റ് ബൈ ജോര്‍ജ്ജേട്ടന്‍. മനസ്സിലായി ... നിങ്ങള് ചോദിക്കാന്‍ പോണത് തിരിച്ചുള്ള ആ ഒരു എന്‍ട്രി എപ്പോ കാണാം എന്നല്ലേ...? 10...9...8...'- അഭിജിത് കുറിച്ചു.


ചെന്നൈയില്‍ നിന്ന് എടുത്ത ചിത്രമാണ് അഭിജിത്ത് പങ്കുവച്ചത്. മമ്മൂട്ടി പകര്‍ത്തിയ ചിത്രമാണെന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി. മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി മികവിനെ പ്രശംസിച്ചും അദ്ദേഹത്തിന്റെ തിരിച്ചുവരവിലുള്ള പ്രതീക്ഷ അറിയിച്ചും ആരാധകര്‍ കമന്റ് ചെയ്തു.

Ads by Google
Monday 29 Sep 2025 03.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google