Wednesday, March 18, 2026 Last Updated 11 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 12.26 PM

അപ്രതീക്ഷിതമായി വന്ന ആ ഇടവേള, പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു, പ്രിയപ്പെട്ട മമ്മൂക്ക വരുന്നു; ആന്റോ ജോസഫ്

mammootty
photo-www.instagram.com/iamantojoseph/

മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. താന്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചുവരുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഒക്‌ടോബര്‍ ഒന്നിന് ഹൈദരാബാദിലായിരിക്കും മമ്മൂട്ടിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുക.

‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ’ആന്റോ ജോസഫ് കുറിച്ചു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളായി വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി രോഗമുക്തനായി എന്ന വാര്‍ത്ത കേരളക്കര ആഘോഷമാക്കി മാറ്റിയിരുന്നു.

രോഗമുക്തി നേടിയ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയോട്ടില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും കാലങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Monday 29 Sep 2025 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google