Wednesday, March 18, 2026 Last Updated 11 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 09.43 AM

ഹൃദയം ഉലയ്ക്കുന്ന കാഴ്ച; കരൂര്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് തമിഴ് സിനിമാ ലോകം

tamil-cinema

നടന്‍ വിജയ് യുടെ നേതൃത്വത്തിലുളള തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് തമിഴ് സിനിമയില്‍ നിന്നുളള പ്രമുഖര്‍. കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു രജനികാന്ത് എക്‌സില്‍ കുറിച്ചത്.

ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.

കരൂരിലെ മഹാദുരന്തം ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടലുണ്ടാക്കിയെന്നും സംവിധായകന്‍ പാ രഞ്ജിത് എക്‌സില്‍ കുറിച്ചു. വിജയ് യുടെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. ദുരിതബാധിതര്‍ക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു.

ഭയാനകമായ കാഴ്ചകള്‍ പേടിപ്പിച്ച് വിറപ്പിക്കുന്നുവെന്നായിരുന്നു സംഗീതസംവിധായകന്‍ ജി.വി പ്രകാശ് പറഞ്ഞത്. ആരെ ആശ്വസിപ്പിക്കണമെന്നോ , എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ താന്‍ വിഷമിക്കുകയാണ്. കരൂരിലെ ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ദൈവത്തിന്റെ കാല്‍ക്കല്‍ ശക്തി ലഭിക്കട്ടെയെന്നും ജി.വി പ്രകാശ് എക്‌സില്‍ കുറിച്ചു.

കരൂരില്‍ നിന്നുളള വാര്‍ത്ത താങ്ങാനാവാത്ത ദു:ഖത്തിന് കാരണമായി. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്നായിരുന്നു കാര്‍ത്തി കുറിച്ചത്.

ശനിയാഴ്ച വൈകന്നേരം എട്ടുമണിയോടെയാണ് കരൂരില്‍ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

Ads by Google
Monday 29 Sep 2025 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google