Saturday, March 21, 2026 Last Updated 16 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 10.18 AM

വസ്തുകച്ചവടത്തില്‍ ഒരുലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ടു ; നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി

uploads/news/2025/09/803244/sebastian.jpg

ആലപ്പുഴ: സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതെന്നും ഒന്നരലക്ഷം നല്‍കാന്‍ വിസമ്മതി ച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും പ്രതി സെബാസ്റ്റിയന്റെ മൊഴി. കഴുത്തില്‍ ഷാള്‍ മുറുക്കിയായിരുന്നു കൊലപാതകം. മൃതദേഹം കത്തിച്ച് അസ്ഥിക്കഷ്ണങ്ങള്‍ വേമ്പനാട്ട് കായലില്‍ തള്ളിയെന്നും സെബാസ്റ്റിയന്‍ പോലീസിനോട് പറഞ്ഞു.

ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടാനാകാത്ത വിധം എല്ലാം നശിച്ചുപോയെന്നും പൂര്‍ണമായി കത്താത്ത അസ്ഥിയുടെ അവശിഷ്ടങ്ങള്‍ വേമ്പനാട്ട് കായ ലില്‍ തള്ളിതായും സെബാസ്റ്റിയന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബിന്ദുവിന്റെ സ്ഥലം കച്ചവടം ചെയ്യുന്നതിലെ ഇടനിലക്കാര നായിരുന്നു സെബാസ്റ്റിയന്‍. 2006 മെയ് മാസത്തിലാണ് ചേര്‍ത്തല സ്വദേശിയായ സതീശന്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തു വാങ്ങാനായി സമീപിച്ചത്. സതീശന്‍ ബിന്ദുവിന് കൈമാറിയ തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യന്‍ ബിന്ദുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തരാനാകി ല്ലെന്ന് ബിന്ദു സെബാസ്റ്റ്യനോട് തീര്‍ത്തുപറഞ്ഞു. ഈ തുകയെക്കുറിച്ച് പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

2006 മെയ് 7ന് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് സ്ഥലത്തിന്റെ കരാര്‍ രേഖകള്‍ ഒപ്പിട്ടിട്ടും ബിന്ദു പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ സെബാസ്റ്റ്യന്‍ ഷാള്‍ ബിന്ദുവിന്റെ കഴുത്തില്‍ കുരുക്കി കൊലനടത്തി. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം മൃതദേഹം അഴുകിയെന്ന് തോന്നിയപ്പോള്‍ കുഴി വീണ്ടും തുറന്ന് അസ്ഥിക്കഷ്ണങ്ങള്‍ പുറത്തെടുത്തു. ഇത് കത്തിച്ച് ചാരമാക്കി. കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സൂചനയും സെബാസ്റ്റിയന്‍ പറഞ്ഞു.

മനോജിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റിയന്‍ ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിരിക്കുന്നത്. സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറെന്ന് മുന്‍പ് തന്നെ ക്രൈംബ്രാഞ്ചിന് സംശയം ഉണ്ടായിരുന്നെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നത് അന്വേഷണസംഘത്തെ വല്ലാതെ കുഴക്കിയിരുന്നു.

Ads by Google
Monday 29 Sep 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google