Wednesday, March 18, 2026 Last Updated 11 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 09.03 AM

ഇതൊന്നും എഐ അല്ല, യഥാര്‍ഥ ചിത്രങ്ങള്‍; വീഡിയോയുമായി സായ് പല്ലവി

sai-pallavi-
photo-www.instagram.com/saipallavi.senthamarai

നടി സായ് പല്ലവിയുടെയും സഹോദരി പൂജയുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി തന്നെ നേരിട്ട് എത്തിയത്.

സഹോദരി പൂജയ്‌ക്കൊപ്പം കടല്‍ തീരത്ത് അവധി ആഘോഷിക്കുന്നതിന്റെ യഥാര്‍ഥ ചിത്രങ്ങളും വീഡിയോയുമാണ് സായ് പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതൊന്നും എഐ അല്ല, യഥാര്‍ഥ ചിത്രങ്ങളാണ്’ എന്ന അടിക്കഒറിപ്പോടെയാണ് വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കടലില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നതും കണ്ണട വെച്ച് ബീച്ചില്‍ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇതിലുണ്ട്. സായിയും പൂജയും ചേര്‍ന്നുളള ഹൃദയസ്പര്‍ശിയായ സെല്‍ഫികളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതുപോലെയുളള ബിക്കിനി ചിത്രങ്ങള്‍ ഇല്ല.

സായ് പല്ലവിയും സഹോദരി പൂജയും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ സായ് പല്ലവി നീന്തല്‍ വേഷത്തില്‍ കടലില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചിലര്‍ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ബിക്കിനി ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ താരത്തിന്റെ സിനിമയിലെ ഇമേജും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ ആരാധകര്‍ സായ് പല്ലവിക്ക് പിന്തുണയുമായെത്തി.

ഇതിനിടെയാണ് യഥാര്‍ഥ അവധിക്കാല ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി ഇതിനെല്ലാം ഉത്തരം നല്‍കിയത്. സായ് പല്ലവിക്കും സഹോദരിക്കും പിന്തുണയുമായി നിരവധിപ്പേരാണ് വീഡിയോയക്ക് കമന്റുകളുമായെത്തുന്നത്.

Ads by Google
Monday 29 Sep 2025 09.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google