Saturday, March 21, 2026 Last Updated 0 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 09.28 AM

വിജയ്ക്ക് ദുരന്തസ്ഥലത്തേക്ക് വരാനുള്ള അനുമതി നിഷേധിച്ചു ; കരൂരിലും നാമക്കലിലും 'കൊലയാളി'യെന്ന് പോസ്റ്റര്‍

uploads/news/2025/09/803234/vijay-rally.jpg

ചെന്നൈ: ദുരന്തം നടന്ന കരൂരിലേക്ക് വരാനുള്ള തമിഴ്‌നടന്‍ വിജയ് യുടെ അപേക്ഷ പോലീസ് തള്ളി. കരൂരില്‍ വിജയ് യുടെ രാഷ്ട്രീയ പരിപാടിയില്‍ 41 പേര്‍ മരണമടയാന്‍ ഇടയായ സംഭവത്തില്‍ വിജയ് കരൂരില്‍ പോകാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടനിപ്പോള്‍. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിയായ ടിവികെ ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ്.

ഡിഎംകെയും സര്‍ക്കാരും പോലീസും ചേര്‍ന്ന് കരൂരില്‍ എത്താനുള്ള വിജയ് യുടെ നീക്കത്തെ തടയുന്നെന്നാണ് ടിവികെ പറയുന്നത്. പോലീസിന്റെ അനുമതി തേടിയെങ്കിലും അവര്‍ നിഷേധിച്ചു. അതേസമയം ഇവിടെ എം.കെ. സ്റ്റാലിനും ഉദയനിധിയും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മലാസീതാരാമനും ഇന്ന് കരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിജയ് പോലീസിനോട് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ വിജയ് യുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്.

ടിവികെയുടെ ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജി 2.15 ന് കോടതി പരിഗണിച്ചത്. ഈ ഘട്ടത്തില്‍ വിജയ് യെ അനുവദിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി നല്‍കും. വിജയ യെ കരൂര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പോലീസ് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതിനിടയില്‍ കരൂരിലും പരിസരപ്രദേശങ്ങളിലും നാമക്കിലിലും പരിസരപ്രദേശങ്ങളിലും വിജയ് യ്ക്ക് എതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍.

കൊലപാതകിയായ വിജയ് യെ അറസ്റ്റ് ചെയ്യണെമന്നും ദുരന്തമുണ്ടായപ്പോള്‍ ഒളിച്ചോടിയെന്നുമാണ് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. വിജയ് എത്തിയാല്‍ എതിരേ നില്‍ക്കുന്ന ആളുകള്‍ നടനെതിരേ പരസ്യമായി രംഗത്ത് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ ട്രിച്ചിയിലേക്കും അവിടെ നിന്നും ചെന്നൈയിലേക്കും വിജയ് പോയിരുന്നു. അതേസമയം ടിവികെ നേതാക്കള്‍ക്കെതിരേ കേസെടുത്തെങ്കിലും വിജയ് യെ ഉടന്‍ അറസ്റ്റ ചെയ്‌തേക്കില്ല.

Ads by Google
Monday 29 Sep 2025 09.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google