Saturday, March 21, 2026 Last Updated 17 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Sep 2025 01.23 PM

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണം’; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് വിജയ്‌യുടെ ടിവികെ

high court

കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ടിവികെ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ്‌യുടെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് ആണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായുള്ള വിജയ്‌യുടെ അടുത്തയാഴ്ചത്തെ പരിപാടികള്‍ മാറ്റിവച്ചു.

കരൂരില്‍ നിന്ന് ഇന്നലെ രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്‍ലൈന്‍ ആയി നേതാക്കളുടെ യോഗം വിളിച്ചു. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയവര്‍ പങ്കെടുത്ത ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാകും എന്ന നിഗമനത്തില്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അപകടത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിജയ്‌യെ പ്രതിചേര്‍ത്താലും ഉടന്‍ അറസ്റ്റ് ചെയ്യില്ല. നാളെ വിഷയം കോടതിയെ ധരിപ്പിച്ച ശേഷം കോടതി നിര്‍ദ്ദേശപ്രകാരമാകും സര്‍ക്കാര്‍ നീക്കം. വിജയുടെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സംസ്ഥാന പര്യടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ശനിയാഴ്ച റാണി ശനിയാഴ്ച റാണിപട്ടിലും, തിരുപ്പത്തൂരിലും നടത്താനിരുന്ന പരിപാടികള്‍ റദ്ധാക്കി.

Ads by Google
Sunday 28 Sep 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google